സെന്‍ട്രല്‍ വിസ്ത രാജ്യത്തിന് സുപ്രധാനമാണെന്നും നിര്‍മാണം യഥേഷ്ടം തുടരാമെന്നും ജസ്റ്റിസുമാരായ ഡി.എന്‍. പട്ടേലും ജ്യോതി സിങ്ങും ഉത്തരവിട്ടു. ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് സമുച്ചയമായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം തടയണമെന്നാ വശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സെന്‍ട്രല്‍ വിസ്ത നിര്‍ണാണം രാജ്യത്തിന് സു പ്രധാനമാണെന്നും നിര്‍മാണം യഥേഷ്ടം തുടരാമെന്നും ജസ്റ്റിസുമാരായ ഡി.എന്‍. പട്ടേലും ജ്യോതി സിങും ഉത്തരവിട്ടു. ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
കോവിഡ് സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവര്‍ത്തക യായ അന്യ മല്‍ഹോത്രയും ചരിത്രകാരനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ സൊഹൈല്‍ ഹാഷ്മിയും ആണ് കോടതിയെ സമീപിച്ചത്. രോഗ വ്യാപനം വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടി യാണ് ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തെന്നും പിഴയോട് കൂടി ഹര്‍ജികള്‍ തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു. തൊഴിലാളികളെ ഒരാളെ പോലും പദ്ധതി പ്രദേശത്തു നിന്ന് പുറത്തു പോ കാന്‍ അനുവദിച്ചിരുന്നില്ല. രാജ്യതലസ്ഥാനത്തെ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമാണ് നിര്‍മിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പദ്ധതി നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കണമെന്നും എന്നാല്‍ മാത്രമേ റിപ്പബ്ലിക് ദിന പരേഡ് രാജ്പഥില്‍ നടത്താന്‍ കഴിയൂവെന്നുമായിരു ന്നു കേന്ദ്രനിലപാട്. രാജ്പഥിലും, ഇന്ത്യ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയും പുല്‍ത്തകിടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയി ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കുമായി പുതിയ പാര്‍ലമെന്റ് മന്ദിരം, പുതിയ പാര്‍പ്പിട സമുച്ചയം എന്നിവയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെ നിര്‍മിക്കുന്നത്. വിവിധ മന്ത്രാലയങ്ങ ളുടെ ഓഫിസുകള്‍ക്കായി പുതിയ കെട്ടിടങ്ങളും കേന്ദ്ര സെക്രട്ടേറിയറ്റും ഉണ്ടാകും.