മുന്‍ മന്ത്രി ജി സുധാ കരനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് റിപ്പോ ര്‍ട്ട്. സു ധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നാണ് സിപിഎം കമ്മീ ഷന്‍ കണ്ടെത്തല്‍
തിരുവനന്തപുരം :അമ്പലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ജി സുധാകരന് വീഴ്ച വന്നുവെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്തു ണ നല്‍കിയില്ലെന്നാണ് സിപിഎം കമ്മീഷന്‍ കണ്ടെത്തല്‍.നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാ ര്‍ത്ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാര്‍ട്ടി തീരുമാ നം വന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല. അതോ ടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എത്തിയ ആളെ പിന്തു ണച്ചില്ല.
സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഇടപെട്ടില്ല. അമ്പലപ്പുഴ മണ്ഡലത്തില്‍ എച്ച് സലാമിനെതിരെ വര്‍ഗീയശക്തികള്‍ നടത്തിയ പോസ്റ്റര്‍ പ്രചാ രണത്തില്‍ മൗനം പാലിച്ചു. സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയ്യാറെടുപ്പു നടത്തി.സലാമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീ രുമാനി ച്ചപ്പോള്‍ ഇതിനോട് പൊരുത്തപ്പെടാന്‍ സുധാകരന്‍ തയ്യാറായില്ല.
ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി പി ചിത്തരഞ്ജനെതിരെ പ്രചാരണം വന്നപ്പോള്‍, അവി ടെ എംഎല്‍എയായിരുന്ന ഡോ. തോമസ് ഐസക്ക് ഇതിനെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ അത്തരമൊരു സമീപനം സലാമിനെതിരെ പോസ്റ്റര്‍ പ്രചാരണം ഉണ്ടായപ്പോള്‍ ജി സുധാ കരനില്‍ നിന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമ്പലപ്പുഴയിലെ പ്രവര്‍ത്തന വീഴ്ച അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന് മുന്നില്‍ ജി സുധാകരനെതിരെ പരാതി പ്രളയമായിരുന്നു. തെളിവെടുപ്പിന് ഹാജരായവരില്‍ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നല്‍കി. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എം പിയും എച്ച് സലാം എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ചിരുന്നു.
എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. അച്ചടക്ക നടപടി സംബ ന്ധിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് സൂചന.