അബുദാബി: പ്രാദേശിക സംഘർഷങ്ങൾ കാരണം റദ്ദാക്കപ്പെട്ട പല വിമാന സർവീസുകളും വീണ്ടുമാരംഭിച്ചിരിക്കുകയാണ്. ഇട്ടിഹാദ് എയർവെയ്സ്, എമിറേറ്റ്സ്, എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയുടെ സർവീസുകൾ സാധാരണ നിലയിലേക്കാണ് തിരിച്ചെത്തിയത്. ദുബായ്, അബുദാബി, ഷാർജ, റാസൽ ഖൈമ, ഫുജൈറ തുടങ്ങിയ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ പൂർണ്ണമായി തുടർന്നുകൊണ്ടിരിക്കുന്നു.
അപ്രതീക്ഷിതമായി വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെയും ഇവൻമാർ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചു വരുന്നു. എന്നാൽ, വിദേശ എയർലൈനുകൾ റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാൻ ചില ദിവസങ്ങൾ കൂടി ആവശ്യമാകുമെന്നും എയർലൈൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഖത്തറിലെ വ്യോമതാവളത്തിലുണ്ടായ ആക്രമനത്തെ തുടർന്ന് GCC മേഖലയിലെ വിവിധ വിമാനത്താവളങ്ങൾ താൽക്കാലികമായി അടയ്ക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുഎഇയിൽ ഇറങ്ങേണ്ട പല വിമാനങ്ങളും മസ്കറ്റ് ഉൾപ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. അവിടെ കുടുങ്ങിയ യാത്രക്കാരെ യുഎഇയിലേയ്ക്ക് കൊണ്ടുവരാനും, പിന്നീട് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കാനും ഇടപെടലുകൾ പുരോഗമിക്കുന്നു.
സംഘർഷമേഖലകളിലെ എയർലൈൻ അപ്‌ഡേറ്റുകൾ
ഇത്തിഹാദ് എയർവെയ്സ്
അബുദാബി – തെൽ അവീവ് സർവീസ് ജൂലൈ 15 വരെ റദ്ദാക്കി. മറ്റ് എല്ലാ റൂട്ടുകളിലേക്കുള്ള സർവീസുകൾ നിലവിലെ ഷെഡ്യൂളിന് അനുയായമായി തുടരുന്നു.
എമിറേറ്റ്സ് എയർലൈൻസ്
സംഘർഷ മേഖലയിലെ വ്യോമപാതകൾ ഒഴിവാക്കി, മറ്റ് റൂട്ടുകളിൽ സർവീസുകൾ തുടരും. കോൺക്ഷൻ വിമാനങ്ങൾക്ക് ചില വൈകലുകൾ ഉണ്ടാകാം. ജൂൺ 30 വരെ ടെഹ്റാൻ (ഇറാൻ), ബാഗ്ദാദ്, ബസ്ര (ഇറാഖ്) തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിയിട്ടുണ്ട്.
ഫ്ലൈ ദുബായ്
ഇറാൻ, ഇറാഖ്, സിറിയ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂൺ 30 വരെ റദ്ദ്. മറ്റ് റൂട്ടുകളിലെ സർവീസുകൾ പുനരാരംഭിച്ചു. ചില വ്യോമാതിർത്തികളിലെ തിരക്കു മൂലം സമയതാമസം സംഭവിച്ചേക്കാം.