പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം. ഉച്ചയ്ക്ക് 1.40ഓടെയാണ് ആക്രമണം നടന്നത്. സ്ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം പൂര്‍ണമായി തകര്‍ ന്നു.
പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പതിനേഴുപേര്‍ കൊല്ലപ്പെട്ടു. 90പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കും.
പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം. ഉച്ചയ്ക്ക് 1.40ഓടെയാണ് ആക്രമണം നടന്നത്. സ്ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. നിരവധി പേര്‍ ഇപ്പോഴും പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെ ന്നും രക്ഷാപ്രവര്‍ത്ത നം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്ത ലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേഖല മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു.