വാഹനവ്യൂഹവും സുരക്ഷയും തന്റെ ദൗര്‍ബല്യമല്ലെന്നും താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാള്‍ ഇരുന്നാലും ഉണ്ടാകുന്ന കാര്യമായി മാത്രം കണ്ടാല്‍ മതിയെന്നും അത് പ്ര ത്യേകമായി എന്റെയൊരു ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി. അതേസ മയം, പഴയ വിജയനേയും പുതിയ വിജയനേയും തങ്ങള്‍ക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി നല്‍കി
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താ വനയ്ക്ക് താന്‍ പഴയ വിജയനല്ലാത്തത് കൊണ്ടാണ് മറുപടി പറയാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയ ന്‍. വാഹനവ്യൂഹവും സുരക്ഷയും തന്റെ ദൗര്‍ബല്യമല്ലെന്നും താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാള്‍ ഇരു ന്നാലും ഉണ്ടാകുന്ന കാര്യമായി മാത്രം കണ്ടാല്‍ മതിയെന്നും അത് പ്രത്യേകമായി എന്റെയൊരു ദൗര്‍ബ ല്യമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്നും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നുമില്ലാത്ത കാലത്ത്, നി ങ്ങള്‍ സര്‍വസജ്ജമായി നിന്ന കാലത്ത് ഞാന്‍ ഒറ്റത്തടിയായിട്ട് നടന്നല്ലോയെന്നും പിണറായി പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറക്കില്ല എന്നു പറഞ്ഞ കാലത്തും ഞാന്‍ പുറത്തിറങ്ങിയിരുന്നു. വിശിഷ്ട വ്യക്തിക ള്‍, അതിവിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ക്കൊക്കെ സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയ ത്തിന്റെ മാനദണ്ഡം അനുസരിച്ചാണ്- മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
അതേസമയം, പഴയ വിജയനേയും പുതിയ വിജയനേയും തങ്ങള്‍ക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി നല്‍കി. ഒന്നോ രണ്ടോ പേരാണ് സമരക്കാരെങ്കില്‍ എന്തിനാണ് 24 അകമ്പടി വാഹനങ്ങള്‍ ഒന്നോ രണ്ടോ പേര്‍ എങ്ങനെയാണ് 500 പൊലീസുകാരെ ആക്രമിക്കുന്നതെന്നും എന്തിനാ ണ് പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങു ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും പൊലീസ് കസ്റ്റഡിയിലെടു ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസുകാരെ വ്യാപകമായി കരുതല്‍ തടങ്കലിലാക്കുക യാണ്. കരുതല്‍ തടങ്കലിനെതിരെ സിപിഎം നേതാവായിരുന്ന എകെജി പറഞ്ഞതെങ്കിലും വായിച്ചുനോ ക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.