നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ സുനിയെ എത്തിച്ചത്.
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സ ര്‍ സുനിയെ മാനസികാരോഗ്യ ചികിത്സക്കായി ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് തൃ ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ സുനിയെ എത്തിച്ചത്. സുനിയുടെ അസുഖം എന്തെന്ന് വ്യക്ത മല്ല. കഴിഞ്ഞ ദിവസം ഇയാള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു. ഇതിനെ തുട ര്‍ന്ന് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് ലഭ്യമാകുന്ന വിവരം.
പള്‍സര്‍ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കാ ര്യം തനിക്ക് അറിയാമെന്ന് മുന്‍ ജയില്‍ വകുപ്പ് മേധാവി ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാ യിരുന്നു സുനിയുടെ ജാമ്യഹരജി സുപ്രീം കോടതി തള്ളുകയും ചെയ്തത്.
അതിനിടെ സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ലൈംഗീക പീഡനം നടത്തി ബ്‌ളാ ക്ക് മെയില്‍ ചെയ്ത് പണം തട്ടിയത് അറിയാമെന്ന ശ്രീലേഖയുടെ പരാമര്‍ശം പോലീസ് ഏറെ ഗൗരവത്തി ലെടുത്തിട്ടുണ്ട്. ഉന്നത പദവിയിലിരുന്ന ഒരാള്‍ക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാതി രുന്നത് ഗുരുതര പിഴവാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.