പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം. എംഎല്‍എ ടി.ഐ മധുസൂധനന്‍ ഉള്‍ പ്പെടെ യുള്ളവര്‍ക്കെതിരെയാണ് നടപടിയെ ടുത്തത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ ചുമതലയില്‍ നിന്നും മാറ്റി. നേതൃത്വം നടപടി യെടുത്തതോടെ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി. കുഞ്ഞി കൃഷ്ണന്‍ അറിയിച്ചു
കണ്ണൂര്‍ : പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അച്ച ടക്ക നടപടി സ്വീകരിച്ച് സിപിഎം. ടി.ഐ മധുസൂധനന്‍ എംഎല്‍എ ഉള്‍ പ്പെടെയുള്ളവര്‍ക്കെതിരെ യാണ് നടപടിയെടുത്തത്. എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തി യില്ല എന്ന കാരണത്തിലാണ് മധുസൂദനന്‍ എംഎല്‍എക്കെതിരെ നട പടി എടുത്തത്. എംഎല്‍എ ക്കൊപ്പം രണ്ട് ഏരിയ കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. എം.വി ജ യരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ തീരു മാനിച്ചത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തിയെന്നാണ് ആരോപണം. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയാ കമ്മറ്റിയിലെ മൂന്നംഗ ഉപസമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീ തിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി.വി രാജേഷ്, പി.വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ ചുമതലയില്‍ നി ന്നും മാറ്റി. പകരം സംസ്ഥാന കമ്മറ്റി അംഗം ടി വി രാജേഷിന് ചുമതല നല്‍കി.നേതൃത്വം നടപടി യെടുത്തതോടെ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണന്‍ അറി യിച്ചു.