ഒന്നരവര്‍ഷത്തിനുളളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പത്ത് ലക്ഷം പേര്‍ക്ക് നിയമനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച് എല്ലാ വകു പ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി
ന്യൂഡല്‍ഹി: അടുത്ത ഒന്നരവര്‍ഷത്തിനുളളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പത്ത് ലക്ഷം പേ ര്‍ക്ക് നിയമനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധി ച്ച് എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇവിടങ്ങളിലെ തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേ ഷമാണ് നിര്‍ദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് പുതിയ അറി യിപ്പ്.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാ രിന്റെ സുപ്രധാന തീരുമാനം പുറത്തുവരുന്നത്. വിവിധ സര്‍ക്കാര്‍ മേ ഖലകളില്‍ നിരവധി ഒഴിവുക ള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയമന നടപടികള്‍ മന്ദഗതിയിലായിരുന്നു. ഈ സാഹചര്യത്തിലാ ണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരു ന്നത്.
രാജ്യത്ത് തൊഴില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. വിവിധ തസ്തികകളി ല്‍ ധാരാളം ഒഴിവുകള്‍ ഉള്ള തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.