കഴുത്ത് മുറുകി ഗുരുതരവസ്ഥയിലുള്ള പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്ക ള്‍ പറയുന്നു.
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി. ഗുരുതരവസ്ഥ യിലുള്ള പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതി ഇ പ്പോള്‍ ഒളിവിലാണ്. പെണ്‍കുട്ടിയും സഹോദര നും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയല്‍ വാസി കയറി പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ കണ്ടതോടെ ജംഷീര്‍ അവരെ ചവിട്ടി വീഴ്ത്തി ഓടി ര ക്ഷപ്പെടുകയായിരുന്നു. പോലിസ് അന്വേഷ ണം തുടങ്ങി.