നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ. പണ വും സ്വാധീനവുമാണ് കേസ് അട്ടി മറിക്കപ്പെടാന്‍ കാരണമെന്നും സിസ്റ്റര്‍ പറഞ്ഞു.
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധിയില്‍ നീ തി കിട്ടും വരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും കേസ് അട്ടിമറിക്കപ്പെട്ടത് തന്നെയാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
സിസ്റ്ററിന് നീതി കിട്ടും വരെ മുന്നോട്ടുപോകും. വിധി പകര്‍പ്പ് കിട്ടിയില്ല.പണവും സ്വാധീനവു മാണ് കേസ് അട്ടിമറിക്കാന്‍ കാരണം. പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിലാണ് ഇത് സംഭവിച്ചത്. പോരാട്ടം തുടരും. കൂടെ നിന്ന എല്ലാ നല്ലവരായവര്‍ക്കും നന്ദി. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. പൊലീസും പ്രോസിക്യൂട്ടറും നല്ല രീതിയില്‍ കേസിനെ കണ്ടു, എല്ലാ തെളി വുകളും നല്‍കിയിരുന്നു. നല്ല രീതിയില്‍ കേസ് വാദിച്ചു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല-
സിസ്റ്റര്‍ അനുപമ
കോടതി വിധിക്കെതിരെ എന്തായാലും അപ്പീല്‍ പോകും. ഇക്കാര്യത്തില്‍ വക്കീലുമായി ആലോചിക്കണം. കന്യാസ്ത്രി മഠത്തില്‍ തുടരുന്നതില്‍ ഭയമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പണ്ടും സുര ക്ഷിതരല്ല എന്നായിരുന്നു മറുപടി. പുറത്ത് പൊലീസിന്റെ സംരക്ഷണമുണ്ട്. കന്യാസ്ത്രീമഠമാണ്. അകത്ത് എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. മരിക്കാനും ഭയമില്ല എന്നും സിസ്റ്റര്‍ അനുപമ അഭിപ്രായപ്പെട്ടു.
കന്യാസ്ത്രീകളുടെ വേദനക്കൊപ്പം നില്‍ക്കുന്നുവെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സിസ്റ്റര്‍ ജെസ്മി പറഞ്ഞു. വേദനപ്പിക്കുന്ന വിധിയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും പ്രതികരിച്ചു. കോടതി വിധി അം ഗീകരിക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ടും പറഞ്ഞു.