മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവര്‍ണറുടെ പേരില്ല. മോദിയെ സ്വീകരി ക്കാനായി ഇന്നലെ വൈകീട്ട് വിമാനത്തില്‍ കൊച്ചിയിലെത്തിയ ഗവര്‍ണര്‍ ഇന്ന് രാവി ലെ തലസ്ഥാനത്തേയ്ക്ക് മടങ്ങി
കൊച്ചി: കേരള സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരി ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടാവില്ല.മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവ ര്‍ണറുടെ പേരില്ല. മോദിയെ സ്വീകരിക്കാനായി ഇന്നലെ വൈകീട്ട് വിമാനത്തില്‍ കൊച്ചിയിലെത്തിയ ഗവ ര്‍ണര്‍ ഇന്ന് രാവിലെ തലസ്ഥാന ത്തേയ്ക്ക് മടങ്ങി.
റോഡ്‌ഷോ ഉള്‍പ്പെടെ കൊച്ചിയിലെ ചടങ്ങ് അനൗദ്യോഗികമാണെന്ന കാരണത്താലാണ് ഗവര്‍ണര്‍ മട ങ്ങുന്നതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചിയില്‍ എത്തുന്നില്ല. മുഖ്യമന്ത്രിക്കു പകരം സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്പോള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഉണ്ടാകും.
സാധാരണയായി പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് വരുമ്പോള്‍ മുഖ്യമന്ത്രി സ്വീകരിക്കാന്‍ വരുന്നത് പതി വാണെന്നും എന്തുകൊണ്ടാണ് പിണറായി വിജയന്‍ വരാത്തത് എന്ന് അറിയില്ലെന്നും ബിജെപി സം സ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.’സാധാരണയായി പ്രധാനമന്ത്രി ഒരു സം സ്ഥാനത്ത് എത്തുമ്പോള്‍ മുഖ്യമന്ത്രി സ്വീകരിക്കാന്‍ പോവുന്നത് പതിവാണ്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തത് എന്ന് അറിയില്ല? പ്രധാനമന്ത്രി ഏത് പരിപാടിക്ക് വന്നാലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ എ ത്താറുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഏത് മന്ത്രി വരുന്നു എന്നത് ഞങ്ങള്‍ക്ക് വിഷയമല്ല. മോദി യുടെ സന്ദര്‍ശനം ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. മറ്റു കാര്യങ്ങള്‍ എല്ലാം അപ്രസക്തമാണ്’ – സുരേ ന്ദ്രന്‍ പറഞ്ഞു.