അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി യ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിയെ മദ്യലഹരിയിലെ ത്തിയ ഒരാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യ ങ്ങള്‍ പുറത്തുവന്നത്
കോഴിക്കോട്: അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിയെ മദ്യ ലഹരിയിലെത്തിയ ഒരാള്‍ മര്‍ദ്ദി ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി ഫെയ്സ്ബുക്കി ല്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
കോഴിക്കോട് ബീച്ചില്‍ വച്ച് മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയു ന്നത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമ ത്തിയാണ് പൊലീസ് കേസ് എടുത്തത്.
ഓട്ടാറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമം നടന്നതായി ബിന്ദു അമ്മിണി
പല തവണ തനിക്കെതിരെ സംഘപരിവാര്‍ ഭീഷണി മുഴക്കിയിട്ടും പൊലീസിന്റെ ഭാഗ ത്ത് നിന്നോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ അനുകൂലമായ നടപടിയുണ്ടായില്ലെന്ന് ബിന്ദു അമ്മിണി. അടുത്തിടെയാണ് തന്നെ ഓട്ടാറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമം നടന്ന തായി ബിന്ദു അമ്മിണി പൊലീസില്‍ പരാതിപ്പെട്ടത്.
കൊയിലാണ്ടിക്കടുത്ത് പൊയില്‍കാവില്‍ വെച്ച് ഇവരെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡി ക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.