പഞ്ചാബില്‍ ശിവസേനാ നേതാവ് സുധീര്‍ സൂരിയെ വെടിവെച്ചു കൊന്നു. അമൃത്സറില് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത്
ചണ്ഡീഗഡ്: പഞ്ചാബില്‍ ശിവസേനാ നേതാവ് സുധീര്‍ സൂരിയെ വെടിവെച്ചു കൊന്നു. അമൃത്സറി ല്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത്. സം ഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
നഗരത്തില്‍ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ ചവറ്റുകൂനയില്‍ നിന്ന് വിഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്ക്കെതി രെ ശിവസേന പ്രതിഷേധിക്കുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്. മാര്‍ച്ചിനിടെ ആള്‍ക്കൂട്ടത്തി ല്‍ നിന്നൊരാള്‍ സൂരിക്കു നേരെ വെടിയുതിര് ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എ ത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.സൂരിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരത്തെ വിവാ ദമായിരുന്നു.











