മസ്‌കത്ത് : ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്നും നാളെയും ഒമാനില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, ദാഹിറ, ബുറൈമി, ദാഖിലിയ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വതനിരകളിലും മഴ ലഭിക്കും.
ഇന്ന് 20 മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 28 മുതല്‍ 65 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരകാഴ്ചയേയും ബാധിച്ചേക്കാം. ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴ തുടരും. അഞ്ച് മുതല്‍ പത്ത് മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 28 മുതല്‍ 37 കി.മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. വാദികള്‍ നിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
