ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജി ക്കല്‍/ഐ.സി.യു/ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്‌സുമാ ര്‍ക്കും, ബി എസ് സി നഴ്‌സിങും എമര്‍ജന്‍സി/ആംബു ലന്‍ സ്/പാരാമെടിക് ഡിപ്പാ ര്‍ട്‌മെന്റുകളില്‍ പ്രവര്‍ത്തി പരിചയമുള്ള പുരുഷ നഴ്‌സുമാര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം
തിരുവനന്തപുരം : ബഹ്‌റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോര്‍ക്ക റൂട്ട്‌സ് വഴി സ്റ്റാഫ്നഴ്‌സു മാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജിക്കല്‍/ഐ.സി.യു/ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്‌സുമാര്‍ക്കും, ബി എ സ്സി നഴ്‌സിങും എമര്‍ജന്‍സി/ആംബു ലന്‍ സ്/പാരാമെടിക് ഡിപ്പാര്‍ട്‌മെന്റുകളില്‍ പ്രവര്‍ത്തി പരിചയമു ള്ള പുരുഷ നഴ്‌സുമാര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം.
അഭിമുഖം ഓണ്‍ലൈന്‍ മുഖേന നടത്തുന്നതാണ്. ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ തീയതിയും സമയ വും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്സ്. ശമ്പളം കുറഞ്ഞത് 350 ദിനാര്‍ ലഭിക്കും.(ഏകദേശം 76,000 രൂപ).
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org മുഖേന അപേക്ഷിക്കാവുന്നതാണെന്ന്‌നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതി രി അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 12.കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മ ണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബ ന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോ ള്‍ സര്‍വ്വീസ്)