നേപ്പാളില്‍ പറന്നുപൊന്തിയയുടനെ ആശയ വിനിമയം നഷ്ടപ്പെട്ട് കാണാതായ വിമാ നം തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തി. 22 യാത്രക്കാരുമായി പറന്നുയര്‍ന്ന താര എ യര്‍ വിമാനത്തിന്റെ അവശിഷ്ടം മു സ്തങ്ങിലെ കോവാങ് ഗ്രാമത്തില്‍ കണ്ടെത്തിയതാ യാണ് റിപ്പോര്‍ട്ടുകള്‍
കാഠ്മണ്ഡു : നേപ്പാളില്‍ പറന്നുപൊന്തിയയുടനെ ആശയ വിനിമയം നഷ്ടപ്പെട്ട് കാണാതായ വിമാനം തക ര്‍ന്നുവീണ നിലയില്‍ കണ്ടെത്തി. 22 യാത്രക്കാരുമായി പറന്നുയര്‍ന്ന താര എയര്‍ വിമാനത്തി ന്റെ അവശിഷ്ടം മുസ്തങ്ങിലെ കോവാങ് ഗ്രാമത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുസ്ത ങ്ങിലെ കോവാങി ലാണ് വിമാനം കണ്ടെത്തി യതെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം ഡ യറക്ടര്‍ അറിയിച്ചു.
22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ നാല് പേര്‍ ഇന്ത്യക്കാരാണ്. മുംബൈയില്‍ നിന്നു ള്ള അശോക് കുമാര്‍ ത്രിപാഠി, ധനുഷ് ത്രിപാഠി, ഋതിക ത്രിപാഠി, വൈ ഭവി ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാ ര്‍. മൂന്ന് ജപ്പാന്‍ പൗരന്മാരും ബാക്കിയുള്ളവര്‍ നേപ്പാള്‍ സ്വദേശികളുമാണ്. മൂന്ന് പേര്‍ വിമാന ജീവനക്കാ രാണ്. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരട്ട എന്‍ജിനുള്ള ഈ വിമാനം.
നേപ്പാള്‍ നഗരമായ പോഖാരയില്‍ നിന്ന് ജോംസോമിലേക്ക് യാത്ര പുറപ്പെട്ട വിമാനവുമായുള്ള ആശ യ വിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഉടനെ തന്നെ വിമാനം ക ണ്ടെത്തുന്നതിനുള്ള തെരച്ചി ല്‍ ആരംഭിച്ചിരുന്നു. ലാംചെ നദിക്ക് സമീപമാണ് നാട്ടുകാര്‍ വിമാനം കണ്ടെത്തിയത്. സൈന്യം സ്ഥ ലത്തേയ്ക്ക് പു റപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
നേപ്പാളിലെ റിസോര്‍ട്ട് നഗരമായ പൊഖാറയില്‍ നിന്ന് പര്‍വത നഗരമായ ജോംസമിലേക്ക് പോയ വിമാ ന മാണ് കാണാതായത്. 15 മിനുട്ട് യാത്രയാണുണ്ടായിരുന്നത്. ഞായ റാഴ്ച രാവിലെ 9.55 ഓടെ യാണ് വിമാന വുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ജോംസോമിന്റെ ആകാശത്താണ് അവസാനമായി വിമാനം കണ്ടത്. ദൗ ലാഗിരി കൊടുമുടി ലക്ഷ്യ മാക്കി തിരിഞ്ഞതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയാ യിരു ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.