തീരത്തിന് 50 മീറ്റർ പരിധിയിൽ താമസിക്കുന്ന മൽസ്യത്തൊഴിലാളികളിൽ സമ്മതം പ്രകടിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പുനർഗേഹം പദ്ധതി
ലൈഫ് മിഷന്റെ ഭാഗമാണ്. നെയ്യാറ്റിൻകര
കാരോട് കാരയ്ക്കാവിളയിൽ 128 ഫ്ളാറ്റുകളാണ് ഇങ്ങനെ നിർമിക്കുന്നത്. ഫിഷറീസ് വകുപ്പ് വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്താണ് ഫ്ലാറ്റുകൾ നിർമിക്കുന്നത്. 2 ബെഡ്‌റൂം സൗകര്യമുള്ള 4 അപ്പാർട്മെന്റുകൾ ഓരോ നിലയിലും ഉള്ള ഇരുനില മന്ദിരങ്ങൾ ആണ് പണിയുന്നത്.
ഒരു അപ്പാർട്മെന്റിന് 10 ലക്ഷം എന്ന നിരക്കിൽ 12.80 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. അടുത്തവർഷം ജനുവരി അവസാനത്തോടെ പണി പൂർത്തിയാക്കും