നെയ്യാറില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുങ്കുളം പുതിയതുറ തുറയടി തെക്കേക്കരയില്‍ അശോകന്റെയും രാഖിയുടെയും മകന്‍ അക്ഷിന്‍രാജ് (15), കഞ്ചാംപഴിഞ്ഞി ജെജി കോട്ടേജില്‍ ജോസഫിന്റെയും- ഗ്രേസിയുടെയും മകന്‍ ജോസിന്‍ (15) എന്നിവരാണ് മരിച്ചത്
തിരുവനന്തപുരം : നെയ്യാറില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുങ്കുളം പുതിയതുറ തുറയടി തെക്കേക്കരയില്‍ അശോകന്റെയും രാഖിയുടെയും മകന്‍ അക്ഷിന്‍രാജ് (15), കഞ്ചാംപഴിഞ്ഞി ജെജി കോട്ടേജില്‍ ജോസഫിന്റെയും- ഗ്രേസിയുടെയും മകന്‍ ജോസിന്‍ (15) എ ന്നിവരാണ് മരിച്ചത്. അരുമാനൂര്‍ എംവി എച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികളാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടോടെ മാവിളക്കടവ് പാലത്തിനു സമീപമാണ് അപകടം. സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ ഉച്ചയോടെ പാലത്തിനടുത്തുള്ള കടവിലെത്തി കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ, അക്ഷിന്‍രാജും ജോസിനും മുങ്ങിത്താണു. കൂടെയുണ്ടായിരുന്നവരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസിലും അഗ്‌നിരക്ഷാസേനയിലും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്‌കൂബാ ടീം നടത്തിയ തെരച്ചിലില്‍ വൈകിട്ട് അഞ്ചോടെ രണ്ടു പേരുടെയും മൃതദേഹം മാവിളക്കടവ് പാലത്തിനു സമീപംനിന്ന് കണ്ടെത്തി. മൃതദേഹങ്ങള്‍ നെയ്യാറ്റിന്‍കര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.










