നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കു മെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 50 ഘനയടി വെള്ളമാണ് ഇടുക്കി യില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടുകയെന്ന് മന്ത്രി പറഞ്ഞു. അണക്കെട്ടിലെ ജലനി രപ്പ് നിലവില്‍ 2382.88 അടിയാണ്. 2383.54 ആണ് അണക്കെട്ടിന്റെ അപ്പര്‍ റൂള്‍ കര്‍വ്
ഇടുക്കി : നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുമെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 50 ഘനയടി വെള്ള മാണ് ഇടുക്കിയില്‍ നിന്നും പുറത്തേക്ക് ഒ ഴുക്കി വിടുകയെന്ന് മന്ത്രി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2382.88 അടിയാണ്. 2383.54 ആണ് അണക്കെട്ടിന്റെ അപ്പര്‍ റൂള്‍ കര്‍വ്.
വൃഷ്ടി പ്രദേശങ്ങളില്‍ ഇടവിട്ട് മഴ തുടരുന്നതിനാലും ശക്തമായ നീരൊഴുക്കും മൂലം ജലനിരപ്പ് റൂള്‍കര്‍വ് പരിധിയിലെത്തുമെന്നാണ് വിലയിരുത്തല്‍.അണക്കെട്ടിന്റെ പര മാവധി സംഭരണശേഷി 2408.50 അടി യാണ്. അണക്കെട്ട് തുറക്കുന്നത് കണക്കിലെടുത്ത് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവി ച്ചു. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍ വിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്.
ഇടുക്കി:
ഇപ്പോഴത്തെ നില 2382.88 അടി,
പരമാവധി ജലനിരപ്പ് 2403.3 അടി.
മുല്ലപ്പെരിയാര്‍ :
ഇപ്പോഴത്തെ നില 138.10 അടി
ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ക്കും റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയി ല്‍ നിന്നും കൂടുതല്‍ വെള്ളം തുറ ന്നു വിടുന്നതില്‍ ആലുവ പെരിയാറിലെ ജലനിരപ്പ് കൂടി കണക്കിലെടുത്തു മാത്രമാകും തീരുമാനമെ ടുക്കുക.
അതേ സമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ല പ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ് ഉള്ളത്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരി യാറില്‍ ജലനിരപ്പ് 138.05 അടിയായി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.10 സ്പില്‍വേ ഷട്ടറുകളും തുറന്നുവിട്ടിട്ടും ജലനിരപ്പ് താഴ്ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇടവി ട്ടുള്ള മഴയും നീരൊഴുക്ക് ശ ക്തമായതുമാണ് ജലനിരപ്പ് താഴാതിരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഡാമുകളിലെ ജലനിരപ്പ്
1. മലങ്കര (2.00 PM)
ഇപ്പോഴത്തെ നില 39.18 മീറ്റര്‍,
പരമാവധി ജലനിരപ്പ് 42 മീറ്റര്‍.
2. മുല്ലപ്പെരിയാര്‍ (11.00 AM)
ഇപ്പോഴത്തെ നില 138.10 അടി
3. ഭൂതത്താന്‍കെട്ട് (08.30 AM)
ഇപ്പോഴത്തെ നില 19.06 മീറ്റര്‍,
പരമാവധി ജലനിരപ്പ് 34.95 മീറ്റര്‍
4. പൊരിങ്ങല്‍കുത്ത് (1.00 PM)
ഇപ്പോഴത്തെ നില 419.50 മീറ്റര്‍,
പരമാവധി ജലനിരപ്പ് 424 മീറ്റര്‍.
5. ഇടുക്കി (1 PM)
ഇപ്പോഴത്തെ നില 2382.88 അടി,
പരമാവധി ജലനിരപ്പ് 2403.3 അടി.
6. ഇടമലയാര്‍ (12.30 AM)
ഇപ്പോഴത്തെ നില 161.50 മീറ്റര്‍,
പരമാവധി ജലനിരപ്പ് 169 മീറ്റര്‍.












