പക്ഷാഘാതംബാധിക്കുന്നവരില്‍12 ശതമാനവും40 വയസിന്മുകളിലു ള്ളവരാണ്. ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 40- 270 എന്ന തോതിലാണ് രോഗമെന്നും കൊച്ചിയിലെ അമൃത ആശുപത്രി നടത്തിയ പഠനത്തില്‍ പറയുന്നു
കൊച്ചി: ആഗോള തലത്തില്‍ സാംക്രമികേതര രോഗങ്ങളില്‍ മരണത്തിനും പ്രവര്‍ത്തന വൈകല്യത്തി നും ഇടയാക്കുന്ന പ്രധാന കാരണമായ പക്ഷാഘാതത്തിന്റെ അപകടങ്ങളെക്കുറിച്ച് രോഗികള്‍ക്കും കുടും ബാംഗങ്ങള്‍ക്കും വേണ്ടത്രഅറിവില്ലെന്ന്പഠനറിപ്പോര്‍ട്ട്. പക്ഷാഘാതംബാധിക്കുന്നവരില്‍12 ശതമാന വും 40 വയസിന്മുകളിലുള്ളവരാണ്.ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 40- 270 എന്ന തോതിലാണ് രോഗമെ ന്നും കൊച്ചിയിലെ അമൃത ആശുപത്രി നടത്തിയ പഠനത്തില്‍ പറയുന്നു.
2020 ഒക്ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ സ്‌ട്രോക്ക് മെഡിസിന്‍ വിഭാഗത്തിലെ രോഗികളിലാണ് പഠനം നടത്തിയത്. നിലവിലുള്ളതും അവര്‍ത്തിച്ചുള്ളതുമായ സ്‌ട്രോക്ക് കണ്ടെത്തിയ 18 വയസിന് മുകളിലുള്ള വരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. 91രോഗികളില്‍ 56 പേര്‍ (61.5 ശതമാനം) പുരുഷന്മാരും 35 പേര്‍ (38.5 ശതമാനം) സ്ത്രീകളുമായിരുന്നു.
ഉയര്‍ന്ന ആരോഗ്യബോധമുള്ള കേരളത്തില്‍87.5 ശതമാനം പേര്‍ക്കും ഉയര്‍ന്ന രോഗാവസ്ഥയ്ക്കും മര ണത്തിനും കാരണമാകുന്ന സ്ട്രോക്കിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിയില്ലെന്നത് ഭയാനകമാ ണെ ന്ന് ന്യൂറോളജി, സ്‌ട്രോക്ക് മെഡിസിന്‍ വിഭാഗം മേധാവി ഡോ.വിവേക് നമ്പ്യാര്‍ പറഞ്ഞു. മിക്ക രോഗി കളെയും (90 ശതമാനം) ആശുപത്രിയില്‍ എത്തിക്കുന്നുണ്ടെങ്കിലും, സ്‌ട്രോക്ക് രോഗലക്ഷണങ്ങ ളെയും അപകട സാധ്യതകളെയും കുറിച്ചുള്ള അവബോധം കുറവാണെന്നത് രോഗാവസ്ഥയുടെ സങ്കീര്‍ണ്ണത വര്‍ധിപ്പി ക്കുന്നു, ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് സ്‌ട്രോക്ക് അവ ബോധം നല്ലതല്ല. സ്ട്രോക്കിന് പ്രഥമ ശുശ്രൂഷ ഇല്ലെന്നതാണ്പ്രധാനപ്പെട്ട കാര്യം. സിടി സ്‌കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ രോ ഗിയെ എത്രയും പെട്ടെന്ന് എത്തിക്കുകയാണ് വേണ്ട തെന്നുംഅദ്ദേഹം പറഞ്ഞു.
പാശ്ചാത്യരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ചെറുപ്പക്കാരില്‍ സ്‌ട്രോക്കിന്റെ വ്യാപനം കൂടു തലാണ്. സ്‌പെഷ്യലൈസ്ഡ്സ്‌ട്രോക്ക് യൂണിറ്റുകളും ത്രോംബോളിറ്റിക് തെറാപ്പിയും നടപ്പിലാക്കിയിട്ടു ണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് സ്ട്രോക്കിനെക്കുറിച്ച് അറിവില്ല, വളരെ കുറച്ച് രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ കൃത്യസമ യത്ത് പരിചരണത്തിനായി എത്തിച്ചേരുന്നത്. സ്ട്രോക്കിന്റെ ചികിത്സയെ ക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വിലയിരുത്തുകയും ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പെ ട്ടെന്ന് വൈദ്യസഹായം നേടുകയും ചെയ്യുകയാണ്പഠനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. സ്‌ട്രോക്ക് മാനേ ജ്‌മെന്റിന്റെ സമയോചിതമായ നടത്തിപ്പും വിജയവും പക്ഷാ ഘാതത്തെ കുറിച്ചുള്ള പൊതു അറി വിനെ ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ച് ഉയര്‍ന്ന അപകടസ്സധ്യതയുള്ള വ്യക്തികളും അവരെ പരിചരിക്കുന്നവ രും സ്ട്രോക്കിനെക്കുറിച്ചുള്ള പൊതു അറിവ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കൂടിവരുന്ന കൈ, കാല്‍ തളര്‍ച്ച എന്നിവയാണ് സ്ട്രോക്കിന്റെ അപകടക രമായ ലക്ഷണങ്ങള്‍. ഡോപ്ലര്‍ ടെസ്റ്റ് പോലുള്ള പതിവ് പരിശോധനകള്‍,ഏട്രിയല്‍ ഫൈബ്രിലേഷന്‍ പ രിശോധിക്കുന്നതിനായി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുക എന്നിവയും വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മ ര്‍ദം,പ്രമേഹം,ഏട്രിയല്‍ ഫൈബ്രിലേഷന്‍ പോലുള്ള ചില ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, മോശം ഭക്ഷണക്രമവും പോഷകാഹാരവും, അമിതവണ്ണം, പുകവ ലി, മദ്യപാനം എന്നിങ്ങനെയുള്ള ഏതെങ്കിലും തരത്തിലുള്ള ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരും സൂക്ഷിക്കണം. ജീവന്‍ രക്ഷിക്കാനും ആളുകളെ ബോധവല്‍ക്കരി ക്കാ നും കഴിയുന്നത്ര അവബോധം പ്രചരിപ്പിക്കുക എന്നതാണ് പ്രധാനമാണെന്ന്പഠനം നിര്‍ദ്ദേശിച്ചു.