ദുബായ് : ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിലവാരമില്ലെങ്കിൽ നിയമനടപടി വരും. പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ എന്നിവ രാജ്യാന്തര നിയമങ്ങൾ പാലിച്ച് നിർമിക്കേണ്ടത്. നിലവാരവും സുരക്ഷിതവുമല്ലാത്ത പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് എമിറേറ്റ്സ് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അറിയിച്ചു.
വെള്ളം നിറച്ച് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമിക്കുന്നതിനു മാർഗനിർദേശമുണ്ട്. വിപണികളിലെ ഭൂരിഭാഗം പ്ലാസ്റ്റിക് ഉത്പന്നങ്ങളും സുരക്ഷിതമാണെങ്കിലും ആരോഗ്യത്തെ ബാധിക്കുന്നവ കണ്ടെത്തിയതായി സൊസൈറ്റി അറിയിച്ചു. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ 1, 2, 5 എന്നീ നമ്പർ മുദ്ര ചെയ്തവ മാത്രം ഉപയോഗിക്കണം. 3,6,7 നമ്പറിൽപ്പെട്ട പത്രങ്ങൾ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയതിനാൽ ഭക്ഷണപാനീയങ്ങൾക്ക് ഉപയോഗിക്കരുത്.
