നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട 15 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോ ധനാ ഫലമാണ് പുറത്തുവന്നത്
തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട 15 പേരുടെ പരിശോ ധനാഫലം നെഗറ്റീവായതായി ആരോഗ്യമന്ത്രി. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ള 61 പേരുടെ സാം പിളുകള്‍ നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോ ധനാ ഫ ലമാണ് പുറത്തു വന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുണ്ടായി രുന്നവരെ ല്ലാം നെഗറ്റീവ് ആയി എന്നത് ഏറെ ആശ്വാസകരമാണ്. കൂടുതല്‍ സാംപിളുകള്‍ ഇന്ന് പരിശോ ധിക്കും.
64 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ ആരും തന്നെ കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് കാര്യമായ രോ ഗലക്ഷണങ്ങളില്ലെന്നുമാണ് വിവരം.റൂട്ട് മാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തില്‍ കഴിയു ന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കാത്തത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന വിലയി രുത്ത ലിലാണ് സര്‍ക്കാര്‍. നിപ ബാധിച്ച് മരിച്ച കുട്ടിയു ടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.
സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നി ലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറ ഞ്ഞു. പുറത്ത് വരുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ വലിയ ആശ്വാസത്തി ലാണ് ആരോഗ്യ വകുപ്പ്.