മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്കെതിരെ വധശ്ര മത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍,സുനിത്ത് നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേ സെടുത്തത്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ക്കെതിരെ വധശ്രമത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍ കു മാര്‍,സുനിത്ത് നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. മൂന്നാം പ്രതി സുനിത് കുമാര്‍ ഒളിവാണ്. ‘നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് പ്രതികള്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. രാഷ്ട്രീയ വി രോധം മൂലം മൂ ന്ന് പ്രതികളും മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ഗൂഢാലോചന നടത്തി, വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടാക്കി, സുരക്ഷാ ഉദ്യോഗസ്ഥനെ ദേഹോപദ്രവം ചെയ്തു, കൃത്യ നിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങളും എഫ്ആറിലുണ്ട്.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. ‘മുഖ്യമ ന്ത്രി രാജിവയ്ക്കുക’ എ ന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയ ഇവരെ എ ല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളി മാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹ ചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസി യില്‍ രോഗിയെ കാണാന്‍ പോകുന്നുയെന്ന് പറഞ്ഞതാണ് ഇവര്‍ വിമാനത്തില്‍ കയറിയത്.
പ്രതിഷേധക്കാര്‍ മദ്യപിച്ചിരുന്നുവെന്നായിരുന്നു ഇ പി ജയരാജന്റെ ആരോപണം. അതേസമയം, പ്ര തിഷേധിച്ചവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന നട ത്താന്‍ കോണ്‍ഗ്രസ് ആവ ശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായിരുന്നില്ല. മദ്യപിച്ചതിന്റെ ലക്ഷണമില്ലാത്തതിനാല്‍ പരിശോധന വേ ണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നു പ്രതിഷേധ ക്കാരില്‍ ഒരാളായ ഫര്‍സീന്‍ മജീദ് പ്രതികരിച്ചിരുന്നു.











