നിതിന മോളുടെ കഴുത്തില്‍ ആഴത്തിലും വീതിയിലുമേറ്റ മുറിവാണ് മരണത്തിന് കാ രണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.രക്തധമനി കള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാര ണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കോട്ടയം: നിതിന മോളുടെ കഴുത്തില്‍ ആഴത്തിലും വീതിയിലുമേറ്റ മുറിവാണ് മരണത്തിന് കാര ണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.രക്തധമനി കള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാ യിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ഇന്നലെയാണ് പാല സെന്റ് തോമസ് കോളേജില്‍ വെച്ച് സഹപാഠി നിതിനയെ കഴുത്തറുത്ത് കൊ ലപ്പെടുത്തിയത്.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നിതിനയുടെ മൃതദേഹം സ്വദേശമായ തലയോലപ്പറ മ്പിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മൃതദേഹം മാറ്റി. ഇവിടെയാണ് നിതിനയുടെ മൃ തദേഹം സംസ്‌കരിക്കുക.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭി ഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രി യില്‍ എത്തിച്ചെങ്കിലും നിതിന മരിച്ചു.പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി.നിതിനയെ കൊലപ്പെ ടുത്താന്‍ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
നിതിന പ്രണയത്തില്‍ നിന്നും അകലുന്നു എന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാ ണ് അഭിഷേക് പൊലീസിന് മൊഴി നല്‍കിയത്. കൊലപാതകം ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ കൈ മുറിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുക മാത്രമാണ് വിചാരിച്ചിരുന്നതെന്നും അഭിഷേക് പറ ഞ്ഞു.എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കൊലപാതകം ആസൂത്രിതമെന്നും, അഭിഷേക് കരുതിക്കൂട്ടിത്തന്നെയാണ് കോളേജില്‍ വന്നതെന്നും പൊലീസ് വിലയിരുത്തുന്നു. കൊലപാതക ത്തിന് മുന്‍പ് അഭിഷേക് മൂര്‍ച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടു ത്താനാ ണെന്നാണ് പൊലീസ് പറയുന്നത്.