കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ‘ആധുനിക കാലത്തെ ജിന്ന’ എന്ന് വിശേ ഷിപ്പിച്ച് അസം മുഖ്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവ് ചോദിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് അ സം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ‘ആധുനിക കാലത്തെ ജിന്ന’ എന്ന് വിശേഷിപ്പി ച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവ് ചോദിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് അസം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
‘നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളോ ട് ചോദിച്ചിട്ടുണ്ടോ?’. ഉത്തരാഖണ്ഡില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ ചോദിച്ചു. ഇപ്പോഴിതാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്ഥാന്‍ സ്ഥാ പകനായ മുഹമ്മദ് അലി ജിന്നയോട് ഉപമിച്ചിരിക്കുകയാണ് അസം മുഖ്യമന്ത്രി.
‘1947ല്‍ മുഹമ്മദലി ജിന്ന എങ്ങനെ സംസാരിച്ചോ അതുപോലെയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി സം സാരിക്കുന്നത്. ഒരുതരത്തില്‍, പുതിയ കാലത്തിലെ ജിന്നയാണ് രാഹുല്‍ ഗാന്ധി’ എന്നും ശര്‍മ പറ ഞ്ഞു. രാഹുലിന്റെ ഭാഷയും വാക്ചാതുര്യവും 1947ന് മുമ്പുള്ള ജിന്നയുടെ ഭാഷയ്ക്ക് സമാനമാണെന്ന് ഹിമന്ത ബി ശ്വ ശര്‍മ പറഞ്ഞു. ”ഒരു തരത്തില്‍ പറഞ്ഞാല്‍, രാഹുല്‍ ഗാന്ധി ആധുനിക ജിന്നയാ ണ്,’- ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.
ജിന്നയുടെ പ്രേതം അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രവേശിച്ചത് പോലെയാണ് കാണപ്പെടുന്നത് എന്ന് പാര്‍ലമെന്റില്‍ ബിജെപിക്കെതിരായ ആക്രമണം ഉള്‍പ്പെടെയുള്ള രാഹുല്‍ ഗാന്ധിയുടെ സമീപകാല പ്രസംഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ഗുവാഹത്തിയില്‍ ശര്‍മയുടെ കോലം കത്തിച്ചു
അസം മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എതിരെ രൂക്ഷ പ്രതി കരണവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്. ഗുവാഹ ത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശര്‍മയുടെ കോലം ക ത്തിച്ചു. പ്രസ്താവന വിവാദമായതിന് പിന്നാലെ, ന്യായീക രണ വുമായി അസം മുഖ്യമന്ത്രി രംഗത്തെത്തി. ഒരു ഓപ്പറേഷന് പോകുന്നതിന് മുന്‍പ് ഒരുമാസമെ ങ്കിലും സൈന്യം അവരു ടെ പ്ലാനുണ്ടാക്കാന്‍ വേണ്ടി ചെലവ ഴിക്കും. ഓപ്പറേഷന് ശേഷ മാണ് സൈന്യം പത്രപ്രസ്താവനയിലൂടെ അത് വെളിപ്പെടുത്തുന്നത്. അ തിന് തെളിവ് ചോദിച്ചാല്‍, സൈന്യത്തി ന് ഉണ്ടാകുന്ന വേദനയെക്കുറിച്ചാണ് താന്‍ പറഞ്ഞത് എന്നായിരുന്നു ഹിമന്തയുടെ പ്ര തികരണം.