പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃത ദേഹാവശിഷ്ട ങ്ങളില്‍ സയനൈഡോ, വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. പ്രോസി ക്യൂഷന്റെ ആവശ്യപ്രകാരം പുറത്തെടുത്ത് പരിശോധനയ്ക്ക് അയ ച്ച നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയ നൈഡോ, വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദ രന്‍ മാത്യു മഞ്ചാടിയില്‍, പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയയുടെ ആദ്യ ഭാര്യ സിലിയിലുള്ള മ കള്‍ രണ്ട് വയസ്സുളള ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ സാമ്പിളുകളിലെ രാസപരിശോധനാ റിപ്പോ ര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ്, രണ്ടാമത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലി എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. റോയ് തോ മസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇതിലാണ് സയ നൈഡ് സാന്നിധ്യം കണ്ടെത്തിയത്.
ഇതോടെ കൂടത്തായി കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. കേസില്‍ വിചാരണ ആരംഭിക്കാനി രിക്കെയാണ് നിര്‍ണായക ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2002 മുതല്‍ 2016 വരെയുളള കാല ത്ത് സ്വന്തം കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് എന്ന വീട്ടമ്മ കൊലപ്പെടുത്തിയെന്നാണ് കേ സ്.