തിപ്പിലശ്ശേരി മുള്ളത്ത് വളപ്പില്‍വീട്ടില്‍ വിനോദ്(39)എന്ന പല്ലന്‍ വിനോദ് ആണ് അറസ്റ്റിലായത്.നാല് കിലോ കഞ്ചാവുമായി കുന്നംകുളത്ത് വച്ചാണ് ഇയാളെ പി ടികൂടിയത്
തൃശൂര്‍: കഞ്ചാവുമായി പോക്‌സോ കേസ് പ്രതി പിടിയിലായി.തിപ്പിലശ്ശേരി മുള്ളത്ത് വളപ്പില്‍ വീട്ടില്‍ വിനോദ് (39) എന്ന പല്ലന്‍ വിനോദ് ആണ് അറസ്റ്റിലായത്. നാല് കിലോ കഞ്ചാവുമായി കുന്നംകുളത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.
ആന്ധ്രയില്‍ നിന്നു കഞ്ചാവ് വാങ്ങി കുന്നംകുളത്ത് വിതരണത്തിനായി കൊണ്ടുവരികയാ യി രുന്നു. അതിനിടെ ഇയാളെ ചൊവ്വാഴ്ച രാവിലെ പഴയ ബസ് സ്റ്റാന്‍ഡിനടുത്ത് വച്ചാണ് പിടികൂടിയത്.
കുന്നംകുളം എസ്എച്ഒ ഷാജഹാന്‍, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.