സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയ ച്ചത്. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ക്ക് സിപിഎമ്മും കോണ്‍ഗ്രസും സഹായിക്കുകയാ ണെന്നും കേന്ദ്രം ഇടപെടണമെന്നും കത്തില്‍ പറയുന്നു
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് ബിജെപി.സംസ്ഥാന ജന റല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്. കേരളത്തി ല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും സഹായിക്കുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും കത്തില്‍ പറയുന്നു.
കേരളത്തില്‍ ലവ് ജിഹാദിന് പുറമേ നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ജോസഫ് കല്ലറങ്ങാ ട്ടിന്റെ പ്രസ്താവന. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ യുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗം ഉപയോഗിക്കുകയാണ്. ഇവര്‍ ക്രിസ്ത്യ ന്‍ പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ജോസഫ് കല്ലറങ്ങാട് പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞദിവസം ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ബിഷ പ്പ് ഹൗസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് എ ത്തുകയും രൂപത അസ്ഥാനത്തിന് സംരക്ഷണം ഒരുക്കുകയും ചെയ്യുകയായിരുന്നു. സത്യം വിളിച്ച് പറഞ്ഞിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസ് കല്ലറങ്ങിട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവ ദി ക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.











