ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സര്‍ക്കാരാണ്. വസ്തുതാപരമായി കാര്യ ങ്ങള്‍ മനസിലാക്കി വേണം പൊതുസമൂഹ ത്തില്‍ അവതരിപ്പിക്കാന്‍. ഒരു തരത്തി ലും ഉപയോഗി ക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍ക്കോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നി ര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിപിഎം പെരുവമ്പ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സര്‍ക്കാരാണ്. വസ്തുതാപരമായി കാര്യങ്ങ ള്‍ മനസിലാക്കി വേണം പൊതുസമൂഹ ത്തില്‍ അവതരിപ്പിക്കാന്‍. ഒരു തരത്തിലും ഉപയോഗിക്കാ ന്‍ പാടില്ലാത്ത പദമാണ് നാര്‍ക്കോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകര മാണ്. ഉന്നത സ്ഥാ നത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല ആ പ്രസ്താവന.പൊതുസമൂഹം ആ പ്രസ്താവനയ്‌ക്കൊപ്പം അ ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകര്‍ക്കാന്‍ ഏത് കേന്ദ്രത്തില്‍ നിന്ന് ശ്രമ മുണ്ടായാലും നമ്മുടെ നാട് അതിനെ ചെറു ക്കും. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്ത രം പ്രസ്താവനയെ പിന്താങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.