അപ്പാനി ശരത്ത് നായകനും സംവിധായകനുമായ വെബ് സീരീസ് ‘മോണിക്ക’യുടെ ആദ്യ എപ്പിസോഡ് ‘ഹോം എലോണ്‍’ റിലീസ് ചെയ്തു.ശരത്തിന്റെ ഭാര്യ രേഷ്മയാണ് നായിക. രേഷ്മ യുടെ ആദ്യ സംരംഭമാണിത്
അപ്പാനി ശരത്ത് നായകനും സംവിധായകനുമായ വെബ് സീരീസ് ‘മോണിക്ക’യുടെ ആദ്യ എപ്പി സോഡ് ‘ഹോം എലോണ്‍’ റിലീസ് ചെയ്തു. കനേഡിയന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്റ്ലൂപ്പ് മീ ഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ് സിരീസാണിത്. ശരത്തിന്റെ ഭാര്യ രേഷ്മയാണ് നായിക. രേഷ്മയുടെ ആദ്യ സംരംഭമാണിത്. നിരവധി ചലച്ചിത്ര താരങ്ങളും കഥാപാത്രങ്ങളാകുന്നു.
തമാശയാണ് മോണിക്കയുടെ പ്രമേയം. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്ര ത്തിന്റെ കഥ പുരോഗമിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് മോണിക്കയുടെ ആദ്യ എപ്പിസോഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡോണി എന്ന കഥാപാത്രമായി അപ്പാനിയും മോളി (മോണിക്ക) എന്ന കഥാപാത്രമായി രേഷ്മയും വേഷമിടുന്നു. പ ത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്.
സിനോജ് വര്‍ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി (കണ്ണന്‍), ഷൈനാസ് കൊല്ലം എ ന്നിവരാണ് മറ്റു അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം മനു എസ് പ്ലാവിലള, നിര്‍മാണം വിഷ്ണു. ക്യാമറ സിബി ജോസഫ്, പശ്ചാത്തല സംഗീതം ഫോര്‍ മ്യൂസിക്ക്.