കൊല്‍ക്കത്ത:: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2018ല്‍ യശ്വന്ത് സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫിസില്‍ എത്തിയാണ് സിന്‍ഹ അംഗത്വം സ്വീകരിച്ചത്. ഡെറിക് ഒബ്രിയാന്‍, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വാജ്‌പേയ് മന്ത്രിസഭയില്‍ അദ്ദേഹം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 2014ല്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഉപേക്ഷിച്ചു മകനു വഴിമാറിക്കൊടുത്തു. യശ്വന്ത് സിന്‍ഹ യുടെ മകന്‍ ജയന്ത് സിന്‍ഹ ഇപ്പോഴും ബിജെപിയിലാണ്. ജാര്‍ഖണ്ഡിലെ ഹസാരിബാലില്‍നിന്നുള്ള എംപിയാണ് ജയന്ത്.