നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണമെന്ന് വി ചാരണ കോടതി ഉ ത്തരവ്. കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് മാസം സമയം നല്‍ക ണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണമെന്ന് വിചാരണ കോടതി ഉത്തരവ്. കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് മാസം സമയം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവ ശ്യം. പ്രോസിക്യൂഷന്‍ ആവശ്യം നിരസിച്ച വിചാരണ കോടതി മാര്‍ച്ച് ഒന്നിനകം അന്തിമ റിപ്പോര്‍ട്ട് നല്‍ക ണമെന്നും ഉത്തരവിട്ടു.
എന്നാല്‍ ഒരുമാസത്തിനകം തുടന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിചാരണ കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറി യിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറാനാവശ്യപ്പെട്ടുള്ള ദി ലീപിന്റെ ഹര്‍ജി ഈ മാസം അഞ്ചിന് പരിഗണിക്കുന്നതിനായി മാറ്റി.
ഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ അപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നു ണ്ട്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെ ളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്, കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ച ത്. കേസില്‍ വിചാരണ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു. സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ലെന്നും വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടാല്‍ തീരുമാനിക്കാമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യ ക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.











