നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അ നുമതി. ഇതില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തിരിക്കും. രേഖകള്‍ പരിശോധിക്കണ മെന്ന പ്രോസിക്യൂഷന്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി. ഇ തില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തിരിക്കും. രേഖകള്‍ പരി ശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവ ശ്യം ഹൈക്കോടതി അംഗീകരിച്ചു.
അനില്‍കുമാര്‍ രാജിവെച്ച ഒഴിവിലേക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്തുദിവസത്തിനകം നി യമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ കേസിലെ രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചു പോയ സാഹചര്യത്തിലാണ് വീണ്ടും പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്
കേസുമായി ബന്ധപ്പെട്ട് 12 സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു ആദ്യ ഹര്‍ജി. ഇ തില്‍ എട്ടു സാക്ഷികളെ കൂടി വിസ്തരിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതില്‍ അഞ്ചും പുതിയ സാക്ഷികളാണ്. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ കോടതി വിളിച്ചുവരുത്തണമെ ന്നതായിരുന്നു മറ്റൊരു ഹര്‍ജി. ദിലീപിന്റെ അടക്കം ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്താനും ഹൈക്കോട തി അനുവദിച്ചു.
കേസിന് അനുകൂലമായി സാക്ഷിമൊഴികള്‍ ഉണ്ടാക്കിയെടുക്കാനാണോ പ്രോസിക്യൂഷന്റെ പുതിയ നീക്ക മെന്നും കോടതി ആരാഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറി ന്റെ പുതിയ വെളിപ്പെടുത്തല്‍ കേസി നെ എങ്ങനെ ബാധിക്കുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.