കുട്ടികള്‍ക്ക് നേരെയുള്ള നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ മാസം 21വരെ ശ്രീജിത്ത് രവിയെ തൃശൂര്‍ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു.
തൃശൂര്‍ : കുട്ടികള്‍ക്ക് നേരെയുള്ള നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ മാസം 21വരെ ശ്രീജിത്ത് രവിയെ തൃശൂര്‍ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. പ്രതി മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള പൊലീസ് വാദം അംഗീക രിച്ച സിജെഎം കോടതി ശ്രീജിത്ത് രവിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
ശ്രീജിത്ത് രവിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി ചില മെഡിക്കല്‍ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ മെഡിക്കല്‍ രേഖകള്‍ കൃത്രിമമാ ണെന്നും ഇന്നത്തെ തീയതിവെച്ചാണ് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതെന്നും പ്രോസിക്യൂഷന്‍ വാ ദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
മൂന്ന് ദിവസം മുമ്പ് തൃശൂര്‍ അയ്യന്തോളിലെ എസ് എന്‍ പാര്‍ക്കിന് സമീപത്തുവെച്ചാണ് കേസിനാസ്പദ മായ സംഭവം. ഇവിടെ കാര്‍ നിര്‍ത്തി ശ്രീജിത്ത് രവി രണ്ട് കുട്ടിക ളോട് അശ്ലീല ആംഗ്യം കാണിച്ചെന്നാണ് കേസ്. തൃശൂര്‍ വെസ്റ്റ് പൊലീസ് ഇന്ന് രാവിലെയാണ് ശ്രീജിത്ത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി യത്. സമാനമായ കേസുകളില്‍ നേരത്തെയും പ്രതിയായിട്ടുണ്ട് ശ്രീജിത്ത് രവി.