വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ദേഹാസ്വാസ്യം അുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തിന് ഒപ്പം ആശുപത്രിയില്‍ എ ത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല
കോട്ടയം : സിനിമാ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ദേഹാസ്വാസ്യം അുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തിന് ഒപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
രണ്ടു പതിറ്റാണ്ടായി ചലച്ചിത്രമേഖലയില്‍ സജീവ മായിരുന്ന കോട്ടയം പ്രദീപ് എഴുപതിലധികം ചിത്ര ങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാ ണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചി ത്രത്തിലൂടെയാണ് സിനിമയിലെത്തി യത്. മലയാ ളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യ കഥാപത്രങ്ങളി ലുടെയാണ് ശ്രദ്ധേയനായത്.
വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തില്‍ മറയത്ത്, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വ ടക്കന്‍ സെല്‍ഫി, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരെ കൂട്ടമണി , ആട്, തോപ്പില്‍ ജോപ്പന്‍ തുട ങ്ങിയവയാണ് പ്രശസ്ത സിനിമകള്‍. ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോയാണ് അവ സാനമായി പുറത്തിറങ്ങിയ ചിത്രം. വിജയിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം തെരിയിലും പ്രദീപ് അഭിനയിച്ചു.











