അബുദാബി : യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് 4 ദിവസം അവധി . ഡിസംബർ 2, 3 തീയതികളിലാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ദേശീയദിന അവധി. എന്നാൽ, ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ തുടർച്ചയായ 4 ദിവസം അവധി ലഭിക്കും.പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധി സ്വകാര്യ മേഖലയ്ക്കും ബാധകമാണ്. ഡിസംബർ 2നാണ് ഈദ് അൽ ഇത്തിഹാദ് എന്ന പേരിൽ നടക്കുന്ന 53–ാമത് ദേശീയദിനാഘോഷം.
