അതിതീവ്ര മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ആറു മരണം. മൂന്നു പേരെ കാണാ തായി. മൂന്നു പേര്‍ക്ക് പരിക്കേറ്റു. 27 വീട് പൂര്‍ണമായും 126 വീട് ഭാഗികമായും തകര്‍ന്നു. 95 ക്യാമ്പിലായി 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു
തിരുവനന്തപുരം : അതിതീവ്ര മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ആറു മരണം. മൂന്നു പേരെ കാണാതായി. മൂന്നു പേര്‍ക്ക് പരിക്കേറ്റു. 27 വീട് പൂര്‍ണമായും 126 വീട് ഭാഗികമായും തകര്‍ന്നു. 95 ക്യാമ്പിലായി 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു.കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എ റണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെ യ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി.
കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലിലാണ് പിഞ്ചുകുഞ്ഞടക്കം മൂ ന്നു പേര്‍ മരിച്ചത്. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാല്‍ എന്നിവിടങ്ങളിലാ ണ് ഉരുള്‍പൊട്ടിയത്. കണിച്ചാല്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂള ക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമത സ്മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍(55)എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയി ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചന്ദ്രന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലാണ്. ഇന്ത്യന്‍ ആര്‍മിയു ടെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണു താ ഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.
തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശി കന്യാകുമാരി പുത്തന്‍തുറ കിങ്സറ്റണ്‍ (27) കടലില്‍ തിര യില്‍പ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു കൂട്ടി ക്കല്‍ കന്നുപറമ്പില്‍ റി യാസ്(45)മരിച്ചു. എറണാകുളം കുട്ടമ്പുഴയില്‍ ഇന്നലെ കാണാതായ ആളുടെ മൃതദേഹം കണ്ടെ ത്തി. കാവനാകുടിയില്‍ പൗലോസിനെയാണ് വന ത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉരുളംത ണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.
രണ്ടു ദിവസംകൂടി അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.നാളെ 10 ജില്ലയില്‍ റെഡ് അലര്‍ട്ടും 4 ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആറു നദികളില്‍ കേ ന്ദ്രജല കമീഷന്‍ പ്രളയസാ ധ്യത മുന്നറിയിപ്പ് നല്‍കി. അച്ചന്‍കോവില്‍, ഗായത്രിപ്പുഴ, മീനച്ചിലാര്‍ എന്നിവയില്‍ ഓറഞ്ച് അലര്‍ ട്ടാണ്. മണിമലയാര്‍, നെയ്യാര്‍, കരമനയാര്‍ എ ന്നിവയിലും പ്രളയ മുന്നറിയിപ്പുണ്ട്. മണിമലയാര്‍ ര ണ്ടിടങ്ങളില്‍ അപകടനിലയ്ക്ക് മുകളിലാണ് വെള്ളം.











