ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് കൊ യിലാണ്ടി സ്വദേശി വനിക പീടികയില്‍ ലത്വീഫ് (46), തലശ്ശേരി അര യിലകത്തു പുതിയപുര മുഹമ്മദ് അര്‍ശാദ് (54) എന്നിവരാണ് മരിച്ചത്
ദുബൈ : ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴി ക്കോട് കൊയിലാണ്ടി സ്വദേശി വനിക പീടികയില്‍ ലത്വീഫ് (46), തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അര്‍ശാദ് (54) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
ഇവര്‍ സഞ്ചരിച്ച പിക്കപ് വാനില്‍ ട്രെയ്‌ലര്‍ വന്നിടിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. മൃതദേഹങ്ങള്‍ ഷാര്‍ജ അല്‍ ഖാസിമിയ ആശുപത്രിയില്‍ സൂക്ഷിച്ചിക്കുകയാണ്. നടപടികള്‍ പൂ ര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
പരേതരായ ഉമര്‍കുട്ടി, റബിയ എന്നിവരുടെ മകനാണ് അര്‍ശദ് ജോലിയില്‍ നിന്ന് പിരിഞ്ഞ് അടുത്ത ദി വസം നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടമുണ്ടായത്. ത്വല്‍ഹതാണ് ഭാര്യ. മകന്‍: മുഹമ്മദ് അസറിന്. സഹോദരങ്ങള്‍: റുഖിയ, റസിയ, റഫിയ. പരേതരായ അബ്ദുല്ലക്കുട്ടി, സൈനബ എ ന്നിവരുടെ മകനായ ലത്വീഫി ന്റെ ഭാര്യ ആഇശയാണ്. മക്കള്‍:അനസ്, അനീസ്, അന്‍സില.