യു.എ.ഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് അനിശ്ചിതകാല യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയി ട്ടുള്ളതെന്ന വസ്തുത മനസിലാക്കാതെ ചതിയില്‍പ്പെടുന്നവരാണ് പ്രവാസികളില്‍ ഏറെ യും.
ഷാര്‍ജ : ദുബൈയിലേക്കുള്ള യാത്രാ വിലക്ക് മാറാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കുടുങ്ങുന്ന പ്രവാസി കള്‍ ഏറെയാണ്. എന്ത് വില കൊടുത്തും യു.എ.ഇയില്‍ മടങ്ങിയെത്തണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികളാണ് വഞ്ചിതരാകുന്നത്. ആവേശം കൂടി കുരുക്കിപ്പെട്ട് പണം നഷ്ടമാകാന്‍ സാധ്യത യുണ്ട്. സമയത്തിന് യാത്ര ചെയ്യാന്‍ കഴിയാതെ വരുന്നതോടെ പണം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. യു.എ.ഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് അനിശ്ചിതകാല യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന വസ്തുത മനസിലാക്കാതെ ചതിയില്‍പ്പെടുന്നവരാണ് പ്രവാസികളില്‍ ഏറെയും.
ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം വിമാന സര്‍വീസ് തുടങ്ങിയില്ലെങ്കില്‍ പണം തിരികെ ലഭിക്കില്ലെന്നാണ് ട്രാവല്‍ ഏജന്റുകളുടെ നിലപാട്. ഭൂരിപക്ഷ വിമാന കമ്പനികളും പണം തിരികെ നല്‍കാറില്ലെന്ന താണ് വസ്തുത. ഇക്കാര്യം അവരുടെ വെബ്സൈറ്റില്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ ആ ദ്യ വാരം വിമാന സര്‍വ്വീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിമാന കമ്പനി ക ള്‍ക്ക് ഉറച്ച തീരുമാനം കൈകൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ജൂലൈ ഒന്ന് മുതല്‍ ടിക്കറ്റ് ലഭ്യ മാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. വിമാന കമ്പനികളുടെ വെബ്സൈറ്റില്‍ലോ ട്രാവ ല്‍ ഏജന്‍സികള്‍ വഴിയോ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്.
എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെയാണ് പ്രവാസികള്‍ ടിക്കറ്റ് ബുക്കിങ് നടത്താറുള്ളത്. പണം തി രികെ ലഭിക്കുന്നില്ലെങ്കിലും തിയ്യതി മാറ്റി യാത്ര ചെയ്യാന്‍ അനുവദിക്കും. പക്ഷെ പലര്‍ക്കും സൗക ര്യപ്രദമായിരിക്കില്ല ഈ ദിവസങ്ങള്‍. കാരണം കഴിയുന്നത്ര വേഗത്തില്‍ ദുബൈ യിലെ ത്താന്‍ ശ്ര മിക്കുന്നവര്‍ ഈ ദിവസത്തിന് കാത്തുനില്‍ക്കാതെ വേറൊരു വിമാനത്തില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നു.
വിമാന യാത്രാ വിലക്ക് നീങ്ങാതെയുള്ള ടിക്കറ്റ് ബുക്കിങ് ഭൂരിപക്ഷം ട്രാവല്‍ ഏജന്‍സികളും പ്രോ ത്സാഹിപ്പിക്കാറില്ല. ടിക്കറ്റ് ബുക്ക് ചെയ്താലു ള്ള അപകടം ബോധ്യപ്പെടുത്താറുണ്ട്. എന്നാല്‍ നാട്ടില്‍ നിന്നുള്ള ചില ഏജന്‍സികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഇക്കാര്യം മറച്ച് വെച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കുന്നുണ്ടെന്നാണ് വിവരം. ഇതിന് പുറമെ സ്വന്തം നിലയില്‍ എയര്‍ലൈനുകളുടെ വെ ബ്സൈറ്റ് വഴിയും മറ്റ് യാത്രാ വെബ്സൈറ്റുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികള്‍ അറി ഞ്ഞോ അറിയാതെയോ പണം പാഴാക്കുകയാണ് ചെയ്യുന്നത്.
നിലവില്‍ കേരളത്തില്‍ നിന്ന് ദുബൈയിലെത്താന്‍ 1500 ദിര്‍ഹമിന് മുകളിലാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. എന്നാല്‍ ശ്രദ്ധക്കുറവും അമിതാ വേശവും കാണിച്ച് ടിക്കറ്റെടുക്കുന്ന പ്രവാസികള്‍ ഈ പണം വെറുതെ നഷ്ടപ്പെടുത്തിക്കളയുകയാണ് ചെയ്യുന്നത്.