ദുബൈ : ജൂലൈ 7 മുതൽ ദുബൈ വീണ്ടും വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്തപ്പോൾ ഇവരുടെ- എണ്ണത്തിൽ ദിനപ്രതി വർധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് അധികൃതർ.കോവിഡ് യാത്ര നിയന്ത്രണങ്ങൾക്ക് ശേഷം യുഎഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശ-പ്രകാരമാണ് ദുബൈ വീണ്ടും സന്ദർശക വിസകൾ ഇഷ്യു ചെയ്യാൻ തുടങ്ങിയതും തന്മൂലം സന്ദർശകരെ സ്വീകരികരിക്കാൻ തുടങ്ങിയതും.
വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്തു രാജ്യത്തിന്റെ അതിർത്തികൾ തുറന്നിട്ട് ഒരു മാസത്തിലേറെയായി.യുഎഇ യുടെ പ്രതിരോധ- സുരക്ഷാ നടപടി ക്രമങ്ങളിൽ സന്ദർശകർ സംതൃപ്തരും അവർ അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. ദുബൈ എയർപോർട്ടിലൂടെ എത്തിയ സഞ്ചാരികൾ അവർക്ക് ലഭിച്ച മികച്ച സ്വീകരണത്തെ കുറിച്ച് സേവനത്തെ കുറിച്ചും മറ്റുള്ളവരുമായി പങ്കുവെക്കും.ഈ സംതൃപ്ത അനുഭവങ്ങൾ കൂടുതൽ ടൂറിസ്റ്റുകളെ പ്രതീക്ഷിക്കുന്നുയെന്ന് ദുബൈ എയർപോർട്ട്- എമിഗ്രേഷൻ അസിസ്റ്റൻറ് ഡയറക്ടർ ബ്രിഗേഡിയർ തലാൽ അഹ്‌മദ് അൽ ഷകിതി വെളിപ്പെടുത്തി.

ഉദ്യോഗസ്ഥരുടെ ആരോഗ്യ സുരക്ഷാ സംരക്ഷണത്തിന് വേണ്ടി എമിഗ്രേഷൻ കൗണ്ടറിന് ചുറ്റും ക്ലാസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് 19 രോഗമില്ല എന്ന് ഉറപ്പാക്കിയ മെഡിക്കൽ റിപ്പോർട്ടുകൾ ഉറപ്പാക്കി കൊണ്ടാണ് ഓരോ യാത്രക്കാരെയും ദുബൈ സ്വീകരിക്കുന്നത്. അത് വീണ്ടും ഉറപ്പുവരുത്താൻ ദുബൈ എയർപോർട്ടിലും കോവിഡ് പരിശോധന നടത്തുന്നു.

ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ദുബൈ കൊവിഡ് കാലത്തിന് ശേഷം ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പദ്ധതികളുമായി മുന്നോട്ടുപോയി കൊണ്ടിരിക്കുകയാണ് . ഇതിന്റെ ഭാഗമായി ദുബൈ എമിഗ്രേഷൻ
വകുപ്പ് ഈ രംഗത്തു പ്രവർത്തിക്കുന്ന കമ്പനികളുടെ യോഗം വിളിച്ചുരുന്നു. യുഎഇ വൈസ് പ്രസിണ്ടന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ രംഗത്തെ കമ്പനികളുടെ യോഗം വിളിച്ചത്. വിനോദ സഞ്ചാര മേഖലയിൽ പുതിയതായി കൈക്കൊള്ളുന്ന നടപടികളും, ടൂറിസ്റ്റ് വീസാ അനുവദിക്കുന്ന സംവിധാനങ്ങളേയും കുറിച്ചും ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി വിശദീകരണം നൽകി.
ദുബായിയുടെ വിനോദസഞ്ചാര മേഖലയുടെ മികവാർന്ന അടിസ്ഥാനശക്തി കോവിഡ് കാലത്തിനുശേഷവും അതിന്റെ സുസ്ഥിരത നിലനിർത്താൻ ഏറെ സഹായിച്ചെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി പറഞ്ഞു. ‘ലോകത്തെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനവും, വാണിജ്യകേന്ദ്രവും ദുബായ് ആകാനുള്ള ലക്ഷ്യം സാക്ഷാത്കരിക്കാൻ’ വേണ്ടി ടൂറിസം വകുപ്പ് ഈ രംഗത്തെ കമ്പനികൾ എന്നിവർക്ക് ഒപ്പം ചേർന്ന് വകുപ്പ് നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വിമാനയാത്രാനിയന്ത്രണങ്ങൾ നീക്കി രാജ്യത്തെ എല്ലാ സുപ്രധാന മേഖലകളും പുനരാരംഭിക്കുന്നതിലൂടെ വിനോദസഞ്ചാരമേഖല കൂടുതൽ ശക്തിയാർജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . കോവിഡിനെ എങ്ങനെയാണ് ഫലപ്രദമായി കൈകാര്യംചെയ്യണ്ടേതെന്ന് ദുബായ് ലോകത്തിന് കാണിച്ചുകൊടുത്തതാണ്. വിമാനയാത്ര പുനരാരംഭിച്ചതിനുശേഷം ദുബായിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം പതിയെ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി