ദുബായ് : ദുബായ് മെട്രോയുടെ 20ാം വാർഷികത്തോടനുബന്ധിച്ച്, 2029ൽ പുതിയ ബ്ലൂ ലൈൻ തുറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. 10 ലക്ഷംതോളം ആളുകൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്ന ഈ പദ്ധതി നഗരത്തിലെ ട്രാഫിക് ജാമുകൾ കുറയ്ക്കാനും നഗര ബന്ധങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
30 കിലോമീറ്റർ നീളമുള്ള ഈ ലൈൻ ദുബായിലെ പ്രധാന താമസ മേഖലകളെയും വാണിജ്യ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും. 2050 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന ബ്ലൂ ലൈനിന്റെ കൺസ്ട്രക്ഷൻ ചുമതൽ തുർക്കിയിലെയും ചൈനയിലെയും പ്രമുഖ കമ്പനികളുടെ കൺസോർഷ്യമായ മാപ്പ്, ലിമാക്, സിആർആർസി എന്നിവ ഏറ്റെടുത്തു.
2040ഓടെ പ്രതിദിനം 3.2 ലക്ഷം യാത്രക്കാർ ഈ ലൈനിൽ ഉപയോഗിക്കുമെന്ന് ആർടിഎ പ്രതീക്ഷിക്കുന്നു. നിലവിലുള്ള റെഡ്, ഗ്രീൻ മെട്രോ ലൈനുകളെ ബാധിക്കാതെയുള്ള റൂട്ടിംഗ് ക്രമീകരണങ്ങളാണ് ചെയ്യുന്നത്.
ദുബായെ ആധുനിക ഗതാഗത സൗകര്യങ്ങളോടും മികച്ച താമസ സാഹചര്യങ്ങളോടും കൂടിയ ഒരു ആഗോള നഗരമായി ഉയർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ബ്ലൂ ലൈൻ പദ്ധതി. “ദുബായ് മെട്രോയുടെ വികസനത്തിൽ മറ്റൊരു നാഴികക്കല്ലാണ് ഈ പദ്ധതി,” എന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.