നഗര ഭംഗി കൂട്ടുന്നതിന്റെ ഭാഗമായി വീഥികളുടെ വശങ്ങളിലും പ്രധാന ജംഗ്ഷനുകളിലും പൂച്ചെടികള്‍ വെച്ചു പിടിപ്പിക്കും.
ദുബായ് : നഗരസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൂച്ചെടികളും ജലധാരകളും വെച്ചുപിടിപ്പിക്കുന്നു.
ഇതിനായി വീഥികളുടെ അടിയിലൂടെ ജലസേചന ലൈനുകളുടെ നിര്‍മാണം ആരംഭിച്ചു. പത്തോളം പദ്ധതികളാണ് മുനിസിപ്പാലിറ്റി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
20 മില്യണ്‍ സ്‌ക്വയര്‍ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന വീഥികള്‍ക്ക് ഇരുപുറമാണ് ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്. ഇതിനൊപ്പം ജലധാരകളും ഉണ്ടാകും.
ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് റോഡ്, അല്‍ ഖെയില്‍ റോഡ്, ഉംസുഖിം റോഡ് എന്നിവടങ്ങളിലാണ് പൂച്ചെടികള്‍ വെച്ചുപിടിപ്പിക്കുക.
47 കോടി ദിര്‍ഹം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുക. മണലാരണ്യമായ ദുബായിയെ ഉദ്യാന നഗരമാക്കാനുള്ള ലക്ഷ്യവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് ഈ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്.












