ദുബായിലെ അല്‍ അവീറിലെ എമിഗ്രേഷന്‍ ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കും
ദുബായ് : പൊതു അവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും എമിഗ്രേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല.
ദുബായ് അല്‍ അവീറിലെ എമിഗ്രേഷന്‍ ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതോടെ പ്രവാസികളുടെ എമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
ജോലി മാറുന്നവരും വീസ അവസാനിക്കുന്നവര്‍ക്കും പുതിയതായി വീസയ്ക്ക് അപേക്ഷിച്ചവര്‍ക്കും പൊതു അവധി ദിനങ്ങളും വാരാന്ത്യ അവധി ദിനങ്ങളും തടസ്സം സൃഷ്ടിക്കുന്നത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ എല്ലാ ദിവസങ്ങളിലും എമിഗ്രേഷന്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
താമസ വീസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുന്നവര്‍ക്കും കുടിയേറ്റ ലംഘകര്‍ക്കും വീസ സംബന്ധമായ കേസുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്ന വിഭാഗമാണ് അല്‍ അവീറില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടെ എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ എല്ലാ വിധ വീസ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാണ് ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
ദുബായ് ജാഫ്‌ലിയയിലുള്ള എമിഗ്രേഷന്‍ താമസ, കുടിയേറ്റ വകുപ്പ് ഓഫീസ് എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ വൈകീട്ട് 7.30 വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച മാത്രം രാവിലെ 7.30 മുതല്‍ 11.30 വരെയും പിന്നീട് ഉച്ച വിശ്രമത്തിനു ശേഷം വൈകീട്ട് 2.30 മുതല്‍ വൈകീട്ട് 7.30 വരേയും പ്രവര്‍ത്തിക്കും.
ഇതുകൂടാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനില്‍ മൂന്നിലെ താമസ കൂടിയേറ്റ വകുപ്പിന്റെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും,