ഹവാല വഴി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തതിനാണ് 1999ലെ ഫെമ നിയമ ത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് ഇഡി വാര്‍ത്താക്കുറിപ്പി ല്‍ പറയുന്നു
കൊച്ചി: ഇന്ത്യയിലെയും മധ്യ ഏഷ്യയിലെയും പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസി ന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് മാറ്റുകയും പി ന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തതിനാണ് ഇത്. 1999ലെ ഫെമ നിയമ ത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയു ന്നു.
തൃശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര സ്വത്തുക്കള്‍ (മൂല്യം 81. 54 കോടി), 3 ബാങ്ക് അക്കൗണ്ടുകള്‍(മൂല്യം 91.22 ലക്ഷം),3 സ്ഥിര നിക്ഷേപങ്ങള്‍ (മൂല്യം 5.58 കോടി), ജോയ് ആലുക്കാസ് ഇന്ത്യയുടെ ഓഹരികള്‍ എന്നിവ കണ്ടുകെട്ടിയ ആസ്തികളില്‍ ഉള്‍പ്പെടുന്നു. പ്രൈവറ്റ് ലിമിറ്റ ഡ് (മൂല്യം 217.81 കോ ടി).ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ട റുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഫെ ബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു.
പരിശോധനയില്‍ ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തിയിരുന്നു. ഈ ഹവാല ഇടപാടിലൂടെ ലഭിച്ച പണം പിന്നീട് ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സി, ദുബായില്‍ നിക്ഷേ പിച്ചു. ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് വര്‍ഗീസ് മാറുകയും ഫെമ 1999 ലെ സെക്ഷന്‍ 37 എ പ്രകാരം നടപടിക്ക് ബാധ്യസ്ഥനാ കുകയും ചെയ്തതായി ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.