ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ക്കെതിരെ കേസ്
കൊച്ചി : ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച തിന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ കേസ്. സംസ്‌കാ രച്ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തതിനാണ് കണ്ടാലറിയാവുന്ന ആയിരത്തോളം പേ ര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ദീപുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതും, സംസ്‌കാര ചടങ്ങുകള്‍ നടത്തിയതും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് പൊലീസ് സ്വ മേധയാ കേസ് എടുത്തത്. സംസ്‌കാര ചടങ്ങിലും പൊതുദര്‍ശനത്തിന് വച്ചപ്പോഴും നിരവധി പേരാണ് പങ്കെടുത്തത്.
കുന്നത്തുനാട് പൊലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരിച്ചറിഞ്ഞ വ്യക്തികള്‍ക്ക് പോലീസ് നോ ട്ടീസ് നല്‍കുന്ന നടപടികള്‍ ആരംഭിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പര്‍ക്ക് നോട്ടീസ് നല്‍കും. അതേസമയം കേസ് എടുത്തതിനെതിരെ വലിയ വിമര്‍ശനമാണ് ട്വന്റി ട്വന്റി ഉന്നയിക്കുന്നത്.











