ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു.നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കാണാ ന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും കുഞ്ഞിനെ പിരിഞ്ഞ് ഇപ്പോള്‍ പോകേണ്ടി വരുന്നതില്‍ സങ്കട മുണ്ടെന്നും അനുപമ
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു.നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കാണാ ന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെ ങ്കിലും കുഞ്ഞിനെ പിരിഞ്ഞ് ഇപ്പോള്‍ പോകേണ്ടി വരുന്നതില്‍ സങ്കടമുണ്ടെന്നും അനുപമ പറഞ്ഞു. സി ഡബ്ല്യുസില്‍ നിന്ന് അനുമതി ലഭിച്ചതിതെ തുടര്‍ന്നാണ് കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തി ഇരുവരും കുഞ്ഞിനെ കണ്ടത്.സമരപ്പന്തലില്‍ നിന്നാണ് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനി ലേക്ക് അനുപമയും അജിത്തും എത്തിയത്.
കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും അവര്‍ നന്നായി നോക്കുന്നുണ്ടെന്നും പോരാന്‍ നേരമായപ്പോഴേ ക്കും ഉറങ്ങിയെന്നും അനുപമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.കോട തി നടപടികള്‍ വേഗത്തിലാക്കാന്‍ അ ഭ്യര്‍ഥിക്കുമെന്ന് സിഡബ്യുസിയില്‍ നിന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷമായി രുന്നു ഡിഎന്‍എ പരിശോ ധനാഫലം പുറത്തുവന്നതും കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞ തും.നില വില്‍ 30നാണ് കേസ് പരിഗണിക്കാന്‍ ഇരിക്കുന്നത്.എന്നാല്‍ സിഡബ്ല്യൂസി അധികൃതര്‍ കോടതി നടപടി കള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. 28ന് തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് സമ ര്‍ പ്പിക്കുമെന്ന് അറിയിച്ചതായും അനുപമ വ്യക്തമാക്കി.
പരിശോധനയില്‍ അട്ടിമറി സാദ്ധ്യതയുണ്ടെന്ന് നേരത്തെ അനുപമ പറഞ്ഞിരുന്നു. എന്നാല്‍ ഫലം വന്ന തോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്. തുടര്‍ന്ന് കുഞ്ഞിനെ കാണാന്‍ എത്തിയതോടെ ഏറെ വികാ ര നിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ശിശുഭവന്‍ സാക്ഷിയായത്.
പ്രസവിച്ച് മൂന്ന് ദിവസത്തിനു ശേഷം തന്നില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വര്‍ഷത്തിനു ശേ ഷം അനുപമ കണ്ടത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി ലഭിച്ച ത്. ദത്ത് നല്‍കപ്പെട്ട കുഞ്ഞിനെ കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് ആന്ധ്രയില്‍നിന്ന് കേ രളത്തിലെത്തിച്ചത്.