പുല്ലൂപ്പിക്കടവിന് സമീപം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി.കല്ലുകെട്ടുചിറ സ്വദേശി കക്കിരിച്ചാല്‍ പുതിയപുരയി ല്‍ കെ പി സഹദി(25)ന്റെ മൃതദേഹമാണ് ചൊവ്വ രാവിലെ ക ണ്ടെത്തിയത്
കണ്ണൂര്‍ :പുല്ലൂപ്പിക്കടവിന് സമീപം പുഴയില്‍ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവി ന്റെയും മൃതദേഹം കണ്ടെത്തി.കല്ലുകെട്ടുചിറ സ്വദേശി കക്കിരിച്ചാല്‍ പുതിയ പുരയില്‍ കെ പി സഹദി(25)ന്റെ മൃതദേഹമാണ് ചൊവ്വ രാവിലെ കണ്ടെത്തിയത്.
വള്ളുവന്‍കടവ് ഭാഗത്ത് കരയോട് ചേര്‍ന്ന് കിടക്കുന്ന മൃതദേഹം മത്സ്യതൊഴിലാളികളാണ് കണ്ടെ ത്തിയത്.സഹദിന്റെ സുഹൃത്തുക്കളായ അത്താഴക്കുന്ന് കല്ലുകെട്ടു ചിറയിലെ കൊലപ്പാല വീട്ടില്‍ റമീസ് (25), അത്താഴക്കുന്ന് കൗസര്‍ സ്‌കൂളിന് സമീപത്തെ സഫിയ മന്‍സിലില്‍ കെ പി അഷറുദ്ദീന്‍ (അഷര്‍-25) എ ന്നിവരുടെ മൃതദേഹം തിങ്ക ളാഴ്ച കണ്ടെത്തിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മരിച്ച സഹദ് കെ എല്‍ അബ്ദുള്‍ സത്താര്‍ ആന്‍ഡ് കമ്പനിയിലെ ഡ്രൈവറാണ്. കല്ലുകെട്ടിച്ചിറയി ലെ അബ്ദുള്ള- സീനത്ത് ദമ്പതികളുടെ മകനാണ്. സഹോദരന്‍:സമദ്.