നവജാതശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. തൊടുപുഴ കരി മണ്ണൂരില്‍ വാടകക്ക് താമസിക്കുന്ന യുവതിയാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊല പ്പെടുത്തിയത്
തൊടുപുഴ: നവജാതശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. തൊടുപുഴ കരിമണ്ണൂരില്‍ വാടകക്ക് താമസിക്കുന്ന യുവതിയാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊല പ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ കരിമണ്ണൂരിലെ വീട്ടില്‍വെച്ച് പ്രസവിച്ച യുവതിക്ക് അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്പോഴാണ് സംഭവം പുറ ത്തായത്.
യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റെ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ആശുപത്രിയിലെത്തിയത്. ഇവര്‍ മണിക്കൂറുകള്‍ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോ ക്ടര്‍ക്ക് മനസിലായി. ഭര്‍ത്താവി നൊപ്പമായി രുന്നു യുവതി രക്തസ്രാവത്തിന് ചികിത്സ തേടിയെത്തിയത്.
യുവതി പ്രസവിച്ചതായി ബോധ്യമായ ഡോക്ടര്‍മാര്‍ കുഞ്ഞ് എവിടെയന്ന് ചോദിച്ചു. എന്നാല്‍ പര സ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതിയും ഭര്‍ത്താവും പറഞ്ഞത്. ഇ തോടെ ആശുപത്രി അധി കൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ കുഞ്ഞ് മരിച്ചു പോ യെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് വിശദ മായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ പ്രസവിച്ച യുടന്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത് ദമ്പതികള്‍ പൊലിസിനോട് പറഞ്ഞത്. കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതിയും ഭര്‍ത്താവും സമ്മതിച്ചു. തുടര്‍ന്ന് നട ത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യ ക്തമായതെന്ന് പൊലീസ് പറയുന്നു.