തൊടുപുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രചാരണം നിര്‍ത്തി നിരീക്ഷണത്തില്‍
ഇടുക്കി: തൊടുപുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീക രിച്ചു. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രചാരണം നിര്‍ത്തിയ സ്ഥാനാര്‍ത്ഥി നിരീക്ഷണ ത്തില്‍ . കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയാണ് ആന്റണി.
കൊവിഡ് പരിശോധനയ്ക്ക് വിധേയനായ സ്ഥാനാര്‍ത്ഥിക്ക് അസുഖം സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ത്ഥി കോവിഡ് പരിശോധനക്ക് വിധേനായത്. പരിശോധന ഫലം വരുന്നത് വരെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ത്ഥി സജീവമായിരുന്നു. തൊടുപുഴ ടൗണ്‍ പള്ളിയി ല്‍ ഓശാന തിരുനാള്‍ കുര്‍ബാനയിലും പിന്നീട് അദ്ദേഹം നഗരസഭ പ്രദേശങ്ങളിലും കുടുംബ യോഗങ്ങളിലും പങ്കെടുത്തിരുന്നു. ഇത് കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്ക ളുമായും കൂടിക്കാഴ്ച നടത്തി.
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ജെ ജോസഫിനും കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരുമാസത്തോളം ആശുപത്രിയി ലും വീട്ടിലുമായി വിശ്രമത്തിലായിരുന്ന ജോസഫ് ഇപ്പോള്‍ പ്രചാരണം സജീവമാക്കിയിരിക്കുകയാണ്.












