മറ്റ് സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനോ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കിറ്റെക്സ് എം.ഡി സാബു എം ജേക്കബ്
തിരുവനന്തപുരം: വ്യവസായ സൗഹൃദത്തിന് സിംഗിള്‍ വിന്‍ഡോ നടപ്പാക്കിയെന്ന് അവകാശപ്പെടു ന്ന കേരളത്തിന് അധികാരികള്‍ പൊട്ടക്കിണ റ്റില്‍ വീണ തവളയുടെ അവസ്ഥയെന്ന് കിറ്റെക്സ് എം. ഡി സാബു എം ജേക്കബ്. മറ്റ് സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനോ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്ര ശ്നവുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സാബു വാര്‍ത്താ സമ്മേളനത്തി ല്‍ പറഞ്ഞു. തെലങ്കാനയില്‍ ആനുകൂല്യങ്ങളുടെ പെരുമഴയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1200 ഏക്കര്‍ സ്ഥലമാണ് തെലങ്കാന സര്‍ക്കാര്‍ ടെക്സ്റ്റൈല്‍സ് പാര്‍ക്കിന് ഓഫര്‍ ചെയ്തത്. രാജകീയ സ്വീകരണമാണ് തനിക്ക് ലഭിച്ചത്. മുടക്കമില്ലാതെ വെള്ളം, വൈദ്യുതി എന്നിവ തരുമെന്ന് തെലങ്കാ ന വ്യവസായ മന്ത്രി ഉറപ്പ് നല്‍കി. മാലിന്യ നിര്‍മാജനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടു ക്കാമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് മിനിറ്റുകള്‍ക്കം പരിഹാരം കാണുന്ന മന്ത്രിയെയാണ് തെലങ്കാനയില്‍ കണ്ടതെന്നും സാബു എം. ജേക്കബ് പറഞ്ഞു.
കമ്പനി പൂട്ടിക്കാന്‍ ആരൊക്കെ ശ്രമിച്ചുവെന്നതിനും ആസൂത്രിത ഗൂഢാലോചനക്കും തെളിവുണ്ട്. കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചാല്‍ സഹിക്കാന്‍ തയ്യാറല്ല. അടച്ചുപൂട്ടണമെങ്കില്‍ പൂട്ടും. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരാതി കൊടുത്തപ്പോള്‍ തന്നെ റെയ്ഡ് നടത്തുകയാണ് സര്‍ ക്കാര്‍ ചെയ്തത്. പരാതിക്ക് തെളിവുണ്ടോ എന്ന് നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കോണ്‍ഗ്രസ്-ക മ്യൂണിസ്റ്റ് ഗൂഢാലോചനയാണ് കിറ്റെക്സിനെതിരെ നടന്നതെന്നും സാബു എം. ജേക്കബ് ആരോപി ച്ചു.
ഇവിടെ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡുകള്‍ നടത്തി. എന്നാല്‍ പരിശോധനയുടെ പേരില്‍ പീഡ നമുണ്ടാകില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കി. ഏകജാലക സംവിധാനം ഇവിടെ നട പ്പാക്കിയെന്നാണ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നട പ്പാക്കിയതാണ് ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഓഫറുകള്‍ വന്നിട്ടുണ്ട്. 53 വര്‍ഷം കൊണ്ട് നഷ്ടപ്പെട്ട വളര്‍ച്ച വരുന്ന 10 വര്‍ഷം കൊ ണ്ട് തിരികെപിടിക്കാമെന്ന് ഉറപ്പുണ്ടെന്നും സാബു ജേക്ക ബ് പറഞ്ഞു.











